Share this Article
News Malayalam 24x7
കാനഡയിൽ സ്ട്രീറ്റ് ഫെസ്റ്റിവലിനിടെ വെടിവയ്പ്പ്: രണ്ട് മരണം, ആറ് പേർക്ക് പരിക്ക്
Canada Street Festival Shooting

കാനഡയിലെ ഏറ്റവും വലിയ ജനകീയ ആഘോഷങ്ങളിലൊന്നായ 'ലാറ്റിൻ സാൽസ ഓൺ സെന്റ് ക്ലെയർ' സ്ട്രീറ്റ് ഫെസ്റ്റിവലിനിടെയുണ്ടായ വെടിവയ്പ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ ആറ് പേർക്ക് പരിക്കേറ്റു. പ്രാദേശിക സമയം ശനിയാഴ്ച രാത്രി എട്ട് മണിയോടെ സെന്റ് ക്ലെയർ അവന്യൂവിലാണ് നടുക്കുന്ന സംഭവം ഉണ്ടായത്.

വെടിയേറ്റ നിലയിൽ കണ്ടെത്തിയ അഞ്ചിലധികം ആളുകളിൽ രണ്ടുപേർ സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയായിരുന്നു. പരിക്കേറ്റ മറ്റ് ആളുകളെ സമീപത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കി വരുന്നു. പോലീസ് സ്ഥലത്തെത്തുന്നതിന് മുൻപ് തന്നെ അക്രമികൾ രക്ഷപ്പെട്ടിരുന്നു. പ്രതികൾക്കായി കനേഡിയൻ പോലീസ് അന്വേഷണവും തിരച്ചിലും ശക്തമാക്കിയിട്ടുണ്ട്.


നിലവിൽ പ്രദേശം പൂർണ്ണമായും സുരക്ഷാ സേനയുടെ നിയന്ത്രണത്തിലാണ്. അന്വേഷണം പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ, പൊതുജനങ്ങൾ ഈ ഭാഗത്തേക്കുള്ള യാത്രകൾ താൽക്കാലികമായി ഒഴിവാക്കണമെന്ന് സുരക്ഷാ അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories