സെപ്റ്റംബര്‍ 15 ഓടെ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. പുറത്തുനിന്ന് കൂടുതല്‍ വൈദ്യുതി എത്തിക്കും. ആഭ്യന്തര വൈദ്യുതോല്‍പാദനം കുറഞ്ഞതും ഉപഭോഗം കൂടിയതുമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. വൈദ്യുതി നിയന്ത്രണവുമായി ബന്ധപ്പെട്ട് കൃത്യമായ അറിയിപ്പ് നല്‍കാന്‍ കെഎസ്ഇബിക്ക് നിര്‍ദേശം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.