സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാനൊരുങ്ങി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സിഎംആര്‍എല്‍ കമ്പനിയിലെ ജീവനക്കാരും ഓഡിറ്റര്‍മാരും അടക്കം ഏഴ് പേര്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇ ഡി സമന്‍സ് അയച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ എല്ലാവരെയും ചോദ്യം ചെയ്യാനാണ് തീരുമാനം. ഇതിന് ശേഷം ടി വീണയെ വീണ്ടും ചോദ്യം ചെയ്യും. നേരത്തെ സിഎംആര്‍എല്‍ എം ഡി ശശിധരന്‍ കര്‍ത്തയുടെ ഭാര്യ മകന്‍, മകള്‍, കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ തുടങ്ങിയവരെ ഇ ഡി ചോദ്യം ചെയ്തിരുന്നു. പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് കത്ത് നല്‍കിയതിന് പിന്നാലെയാണ് ഇ ഡിയുടെ നടപടി.