Share this Article
News Malayalam 24x7
ശബരിമലയില്‍ വീണ്ടും ക്രമക്കേട്
Administrative Irregularities Reported at Sabarimala Temple

ശബരിമലയില്‍ വീണ്ടും ക്രമക്കേട്. അരവണയും അപ്പവും നശിച്ചെന്ന് കള്ളക്കണക്ക് കാണിച്ചാണ് ക്രമക്കേട് നടന്നിരിക്കുന്നത്. 8.8 ലക്ഷത്തിന്റെ ക്രമക്കേട് നടന്നതായാണ് സൂചന. തട്ടിപ്പ് ചൂണ്ടിക്കാട്ടി ദേവസ്വം സ്‌പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. അരവണ ക്ഷാമമുണ്ടായ കാലത്താണ് തട്ടിപ്പ് നടന്നത്. ഇഷ്ടക്കാര്‍ക്ക് സൗജന്യമായി പ്രസാദം നല്‍കിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അരവണ പ്ലാന്റില്‍ വിജിലന്‍സിന്റെ പരിശോധന നടത്തിയിരുന്നു. കേടായ അരവണ ടിന്നുകള്‍ കണ്ടെത്താന്‍ പറ്റാതായതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. ക്രമക്കേട് നടത്തിയതിന്റെ തെളിവുകളും ദേവസ്വം വിജിലന്‍സിന് ലഭിച്ചു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories