Share this Article
News Malayalam 24x7
ഹോർമുസിലെ ഇറാൻ ആക്രമണത്തിൽ കാണാതായ ഇന്ത്യക്കാരൻ മരിച്ചു
വെബ് ടീം
posted on 15-07-2026
1 min read
HORMUZ

ദുബായ് : ഹോർമുസിൽ ഒമാൻ തീരത്തിന് സമീപം'ജിഎഫ്എസ് ഗാലക്സി' എന്ന വാണിജ്യ ചരക്കുകപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ കാണാതായ ഇന്ത്യൻ ജീവനക്കാരൻ മരിച്ചു. ദുബായ് ഇന്ത്യൻ കോൺസുലേറ്റാണ് മരണം സ്ഥിരീകരിച്ചത്.

യുഎഇയിലെ ഷിപ്പിങ് കമ്പനിയുമായി സഹകരിച്ച് ഇദ്ദേഹത്തിന്റെ കുടുംബത്തിന് സഹായങ്ങൾ നൽകുമെന്ന് കോൺസുലേറ്റ് അറിയിച്ചിട്ടുണ്ട്.ഈമാസം 12 ന് നടന്ന ആക്രമണത്തിലാണ് ഇദ്ദേഹത്തെ കാണാതായത്. കപ്പലിലുണ്ടായിരുന്ന മറ്റു പത്ത് ഇന്ത്യക്കാരെ ഒമാൻ അധികൃതർ രക്ഷപ്പെടുത്തിയതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വെളിപ്പെടുത്തിയിരുന്നു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories