ഇന്‍സ്റ്റാഗ്രാമില്‍ വീണ്ടും വീഡിയോയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പരീക്ഷ ഭേദഗതി ബില്‍ പാര്‍ലമെന്റ് പാസാക്കിയതിന് പിന്നാലെയാണ് പ്രധാനമന്ത്രി വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ചോദ്യക്കടലാസ് ചോര്‍ച്ചയില്‍ കടുത്ത ശിക്ഷ ഉറപ്പാക്കുന്ന ഭേദഗതി ബില്ലിനെ പ്രശംസിച്ചുകൊണ്ടാണ് അദ്ദേഹം വിഡിയോ പോസ്റ്റ് ചെയ്തത്. ഞാന്‍ നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്തതുപോലെ, കഴിഞ്ഞ രണ്ടു ദിവസമായി പാര്‍ലമെന്റിന്റെ ഇരുസഭകളിലും വിശദമായ ചര്‍ച്ചകള്‍ നടന്നു. കര്‍ശനമായ നിയമങ്ങള്‍ അടങ്ങിയ ഈ ബില്‍ ഇരുസഭകളും പാസാക്കിയിരിക്കുന്നു. വിശ്വസനീയമായ ഒരു പരീക്ഷാ സമ്പ്രദായം കെട്ടിപ്പടുക്കുന്നതിനുള്ള ഒരു സുപ്രധാന നാഴികക്കല്ല് ഇതോടെ കൈവരിച്ചിരിക്കുന്നു. ഈ പ്രവര്‍ത്തനം തുടരുമെന്നും വീഡിയോയിലൂടെ പ്രധാനമന്ത്രി പങ്കുവെച്ചു.