Share this Article
News Malayalam 24x7
ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച കേസ് ; ബ്രിജ്ഭൂഷണ്‍ സിംഗ് കുറ്റവിമുക്തന്‍
Brij Bhushan Sharan Singh

വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ബിജെപി നേതാവ് ബ്രിജ്ഭൂഷണ്‍ സിംഗ് കുറ്റവിമുക്തന്‍. ഡല്‍ഹി റോസ് അവന്യൂ കോടതിയാണ് ഗുസ്തി ഫെഡറേഷന്‍ മുന്‍ പ്രസിഡന്റ് കൂടിയായ ബ്രിജ്ഭൂഷണ്‍ സിംഗിനെ വിട്ടയച്ചത്. കേസില്‍ സഹപ്രതിയായ വിനോദ് തോമറിനെയും കോടതി കുറ്റവിമുക്തനാക്കി. ലൈംഗീക പീഡനം, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണി തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്.പ്രായപൂര്‍ത്തിയാവാത്ത ഇരയും ബ്രിജ്ഭൂണെതിരെ പരാതിപ്പെട്ടിരുന്നു.

2016 നും 2019 നും ഇടയില്‍ ഗുസ്തി ഫെഡറേഷന്‍ ഓഫീസിലും സിംഗിന്റെ ഔദ്യോഗിക വസതിയിലും, വിദേശത്തും ലൈംഗിക പീഡന സംഭവങ്ങള്‍ നടന്നുവെന്നായിരുന്നു പരാതിക്കാരുടെ ആരോപണം. 2024 മെയ് മാസത്തിലാണ് പൊലീസ് ബ്രിജ്ഭൂഷണെതിരെ ലൈംഗിക പീഡനകുറ്റം ചുമത്തിയത്.ബ്രിജ്ഭൂഷണെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ജന്തർമന്തറിൽ ഗുസ്തി താരങ്ങൾ സമരം ഉൾപ്പെടെ സംഘടിപ്പിച്ചിരുന്നു. തുടർന്നാണ് ഇയാൾക്കെതിരെ കേസെടുത്തത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories