വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട ഷെയ്ഖ് ഹസീന ഇന്ന് ആദ്യമായി പൊതുവേദിയില്‍ എത്തും. ഡല്‍ഹിയില്‍ ഫോറിന്‍ കറസ്‌പോണ്ടന്‍സ് ക്ലബ്ബ് ഓഫ് സൗത്ത് ഏഷ്യ സംഘടിപ്പിക്കുന്ന പരിപാടിയില്‍ ഓണ്‍ലൈനായി ഷെയ്ഖ് ഹസീന സംസാരിക്കും.
വൈകീട്ട് ആറിന് ഡല്‍ഹി മാര്‍ക്ക് ടള്ളി ഓഡിറ്റോറിയത്തിലാണ് പരിപാടി. ഭാവി പദ്ധതികളെക്കുറിച്ചും ബംഗ്ലാദേശിലേക്ക് മടങ്ങുന്നതിലും പ്രഖ്യാപനം ഉണ്ടായേക്കും. ഡിസംബറില്‍ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ഹസീന പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട് രാജ്യം വിട്ടതിന്റെ രണ്ടാം വാര്‍ഷിക ദിനത്തിലാണ് പരിപാടി.
അതേസമയം പരിപാടിയുമായി ഇന്ത്യക്ക് ഒരു ബന്ധവുമില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. സ്വകാര്യ സ്ഥാപനമാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു. പരിപാടിയില്‍ നേരത്തെ ബംഗ്ലദേശ് വ്യക്തത തേടിയിരുന്നു. വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് 2024 ആഗസ്റ്റിലാണ് ഷെയ്ഖ് ഹസീന പുറത്താക്കപ്പെട്ടത്. തുടര്‍ന്ന് ഇന്ത്യയില്‍ അഭയം തേടുകയായിരുന്നു.