Share this Article
News Malayalam 24x7
സഹപ്രവർത്തകയെ ലിഫ്റ്റിൽ വച്ച് പീഡിപ്പിച്ചു; തരുൺ തേജ്‌പാലിന് 10 വർഷം തടവ്
വെബ് ടീം
posted on 06-08-2026
1 min read
tarun

ന്യൂഡൽഹി: ബലാത്സംഗ കേസിൽ തെഹൽക മുൻ എഡിറ്റർ തരുൺ തേജ്പാലിന് 10 വർഷം തടവ്. കേസിൽ തേജ്‌പാൽ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. 2013 ൽ മുൻ സഹപ്രവർത്തക നൽകിയ പരാതിയിലാണ്  ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ചിന്റെ വിധി. 2021ൽ വിചാരണക്കോടതി തരുൺ തേജ്പാലിനെ കുറ്റവിമുക്തനാക്കിയിരുന്നു.  ഈ വിധിക്കെതിരെ ഗോവ സർക്കാർ നൽകിയ അപ്പീലിലാണ് വ്യാഴാഴ്ച ബോംബെ ഹൈക്കോടതിയുടെ വിധി വന്നത്. സംസ്ഥാന സർക്കാരിനു വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഹാജരായത്.

2013 നവംബറിൽ ഗോവയിൽ വച്ചുനടന്ന പരിപാടിക്കിടെ ഹോട്ടലിലെ ലിഫ്റ്റിൽ വച്ച് തരുൺ തേജ്പാല്‍ പീഡിപ്പിച്ചു എന്നാണ് സഹപ്രവർത്തക പരാതി നൽകിയത്. കേസിൽ 2017 ലാണ് വിചാരണ ആരംഭിച്ചത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories