Share this Article
News Malayalam 24x7
കേരളത്തിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷം; നിയന്ത്രണം തുടർന്നേക്കും
Kerala Power Crisis

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നു. വരുംദിവസങ്ങളിലും വൈദ്യുതി നിയന്ത്രണം തുടരുമെന്ന് വിലയിരുത്തല്‍. വൈകിട്ട് 6 മണി മുതല്‍ രാത്രി 12 മണി വരെയുള്ള സമയങ്ങളില്‍ വിവിധയിടങ്ങളില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം വന്‍തോതില്‍ വര്‍ദ്ധിച്ചതും പുറത്തുനിന്നുള്ള വൈദ്യുതി ലഭ്യതയിലുണ്ടായ കുറവുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. വൈദ്യുതി ആവശ്യകതയില്‍ 500 മുതല്‍ 600 മെഗാവാട്ട് വരെ വര്‍ധനവുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് കെഎസ്ഇബി പറയുന്നത്. രണ്ട് തവണ ടെന്‍ഡര്‍ വിളിച്ചിട്ടും പീക്ക് സമയത്ത് വൈദ്യുതി നല്‍കാന്‍ ഒരു കമ്പനിയും തയ്യാറായില്ല. നിലവില്‍ പിന്നീട് മടക്കി നല്‍കാമെന്ന് വാക്കില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കടം വാങ്ങിയാണ് കേരളം വൈദ്യുതി ആവശ്യം പരിഹരിക്കുന്നത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories