Share this Article
News Malayalam 24x7
സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍ വിമര്‍ശനം
CPI(M) Secretariat Meeting

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം. പത്ത് മണിക്ക് ആരംഭിച്ച ചർച്ച രാത്രി പതിനൊന്ന് മണി വരെ നീണ്ടുനിന്നു. പാർട്ടിയുടെ അടിത്തറ നഷ്ടപ്പെട്ടുവെന്നും കണക്കുകൾ മാത്രം നോക്കി പോകുന്ന ശൈലി മാറ്റണമെന്നും യോഗത്തിൽ അംഗങ്ങൾ ആവശ്യപ്പെട്ടു.

വെറും സാങ്കേതികമായ വിലയിരുത്തലുകൾ കൊണ്ട് കാര്യമില്ലെന്നും, സ്ഥിതി അതിഗൗരവമാണെന്നും അംഗങ്ങൾ മുന്നറിയിപ്പ് നൽകി. താഴെത്തട്ടിലുള്ള പ്രവർത്തകരുമായി ചർച്ച നടത്തണമെന്നും, അവരുടെ പ്രശ്നങ്ങൾ കേൾക്കാൻ നേതൃത്വം തയ്യാറാകണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. കണ്ണൂരിലെ പാർട്ടിയുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞില്ലെന്നും വിമർശനം ഉയർന്നു.


അതേസമയം, വരും മാസങ്ങളിൽ താഴെത്തട്ടു മുതൽ എല്ലാ ഘടകങ്ങളെയും വിളിച്ചുചേർത്ത് ചർച്ചകൾ നടത്തുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. നേതൃത്വം ഇടപെടേണ്ട വിഷയങ്ങളിൽ ഗൗരവത്തോടെ തന്നെ ഇടപെടാനാണ് പാർട്ടിയുടെ തീരുമാനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories