മെസിയുടെ പേരില്‍ തട്ടിപ്പ് നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ സഹായം തേടാന്‍ പ്രത്യേക അന്വേഷണ സംഘം. ഹവാല ഇടപാടുകളും വിദേശവിനിമയ ചട്ടലംഘനവും വിദേശ ഇടപാടുകളും അന്വേഷിക്കണമെന്നാണ് പ്രധാന ആവശ്യം. റിപ്പോര്‍ട്ടര്‍ ചാനലില്‍ നടത്തിയ പരിശോധനയില്‍ നിന്നും കണ്ടെത്തിയ രേഖകള്‍ ഇഡിക്ക് കൈമാറും. കഴിഞ്ഞദിവസങ്ങളിലാണ് വിവിധയിടങ്ങളില്‍ കേസുമായി ബന്ധപ്പെട്ട് പരിശോധനകള്‍ നടന്നിരുന്നത്. നിര്‍ണായകമായ പല രേഖകളും തെളിവുകളും കണ്ടെത്തിയതായാണ് സൂചന. ഇഡി, കസ്റ്റംസ്, ആര്‍.ബി.ഐ ഉള്‍പ്പെടയുള്ളവര്‍ക്ക് പരിശോധന സംബന്ധിച്ച റിപ്പോര്‍ട്ട് അന്വേഷണ സംഘം കൈമാറും. വിവിധങ്ങളായ കുറ്റകൃത്യങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെയാണ് SITയുടെ നീക്കം. പണമിടപാടുകളുടെ ഉറവിടം സംബന്ധിച്ചും ദുരൂഹതകള്‍ നിലനില്‍ക്കുകയാണ്.