Share this Article
News Malayalam 24x7
മുട്ടില്‍ മരംമുറി കേസ്: ചോറ്റാനിക്കര കോടതി ഇന്ന് വീണ്ടും പരിഗണിക്കും; നിര്‍ണായക തീരുമാനം ഉടന്‍
Muttil Tree Felling Case

അഗസ്റ്റിന്‍ സഹോദരന്‍മാര്‍ പ്രതികളായ മുട്ടില്‍ മരംമുറി വഞ്ചനാ കേസ് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പ്രതികളെ കുറ്റപത്രം വായിപ്പിച്ച് കേള്‍പ്പിക്കുന്നതിനായാണ് ഇന്ന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി അത് തള്ളിയിരുന്നു. ഇതിനുപിന്നാലെ അഗസ്റ്റിന്‍ സഹോദരന്‍മാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. പ്രതികളില്‍ ഒരാളായ ആന്റോ അഗസ്റ്റിന്‍ മറ്റൊരു കേസില്‍ ജയിലിലായതിനാല്‍ പ്രതികള്‍ക്ക് മൂന്ന് പേര്‍ക്കും ഇന്ന് നേരിട്ട് ഹാജരാകാന്‍ സാധിക്കുമോ എന്നതില്‍ പരിമിതികളുണ്ട്. ഓണ്‍ലൈനായി ഹാജരാകാനുള്ള ഇവരുടെ അപേക്ഷയും മുന്‍പ് കോടതി തള്ളിയിരുന്നു. പ്രതികള്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ചോറ്റാനിക്കര കോടതി ഇന്ന് എന്ത് നിലപാട് എടുക്കും എന്നത് നിര്‍ണായകമാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories