നൽകിയ പിന്തുണ നിർണായകമായിരുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. തെരുവിൽ ഉയർന്ന ജനകീയ സമരത്തിന്റെ പ്രതിഫലനം പാർലമെന്റിൽ സൃഷ്ടിക്കാൻ സാധിച്ചത് ഇന്ത്യ സഖ്യത്തിന്റെ കൂട്ടായ ഇടപെടൽ മൂലമാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
നരേന്ദ്ര മോദി സർക്കാരിൻ്റെ കഞ്ഞിയിൽ ആദ്യമായി പാറ്റ വീണ സാഹചര്യമാണിതെന്ന് അദ്ദേഹം പരിഹസിച്ചു. 2014-ൽ അധികാരത്തിൽ വന്ന ശേഷം തങ്ങളുടെ ഭരണത്തിൽ രാജിവെക്കുന്ന പതിവില്ലെന്ന് രാജ്‌നാഥ് സിംഗ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിയോടെ നരേന്ദ്ര മോദി സർക്കാരിന് ആദ്യ തിരിച്ചടി നേരിട്ടിരിക്കുകയാണെന്ന് മുരളീധരൻ ചൂണ്ടിക്കാട്ടി.
കോൺഗ്രസിനെതിരെ ഉയരുന്ന വിമർശനങ്ങൾ ബി.ജെ.പി-സി.പി.എം നിലപാടുള്ളവരിൽ നിന്നാണ് വരുന്നത്. യഥാർത്ഥ കമ്മ്യൂണിസ്റ്റുകാർ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കില്ലെന്നും കെ. മുരളീധരൻ കൂട്ടിച്ചേർത്തു.