Share this Article
News Malayalam 24x7
ചേന്തി അനിലിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
വെബ് ടീം
posted on 01-09-2026
1 min read
CHENTHI ANIL

തിരുവനന്തപുരത്ത് മുഖ്യമന്ത്രിയെ തടയുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത കേസിൽ പ്രതിയായ ചേന്തി അനിലിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.നാളെ വൈകിട്ട് വരെയാണ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. 

സംഭവത്തില്‍ ചേന്തി അനിലിനെ കോൺ​ഗ്രസ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. കെപിസിസി പ്രസിഡൻ്റിൻ്റെ നിർദേശപ്രകാരം ഡിസിസി അധ്യക്ഷൻ എൻ. ശക്തനാണ് നടപടി സ്വീകരിച്ചത്. കോണ്‍ഗ്രസ് അച്ചടക്കത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചതിലും മുഖ്യമന്ത്രിയോട് മോശമായി പെരുമാറിയതിലും പാര്‍ട്ടിക്കുള്ളില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുമായി അടുത്ത ബന്ധമുള്ള നേതാവാണ് ചേന്തി അനിലെങ്കിലും ഇത്തരം തെറ്റായ നടപടികളെ പിന്തുണയ്ക്കില്ലെന്ന നിലപാടാണ് ചെന്നിത്തലയുടെ ഓഫീസും സ്വീകരിച്ചത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories