കൊൽക്കത്ത: പശ്ചിമബംഗാൾ മുൻമുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജിയുടെ സഹോദരന്‍റെ മകൾ ജീവനൊടുക്കിയ നിലയിൽ. ബിർഭൂം ജില്ലയിലുള്ള വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വീടിന്‍റെ രണ്ടാം നിലയിലെ മുറിയിൽ നിന്ന് ബൃഷ്ടി മുഖർജിയുടെ (28) മൃതദേഹം കണ്ടെത്തിയത്.മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചതായി പൊലീസ് പറഞ്ഞു.വിവാഹ മോചന ശ്രമവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചു വർഷങ്ങളായി ബൃഷ്ടി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് കുടുംബം പറയുന്നു.
അഴിമതി ആരോപണങ്ങളെത്തുടർന്ന് സർക്കാർ എയ്ഡഡ് സ്‌കൂളുകളിലെ നിയമനങ്ങൾ റദ്ദാക്കിക്കൊണ്ടുള്ള സുപ്രിംകോടതി ഉത്തരവിന് പിന്നാലെ ബൃഷ്ടിയുടെ ജോലി നഷ്ടപ്പെട്ടിരുന്നതായും കുടുംബം വ്യക്തമാക്കി.രാംപൂർഹട്ടിലെ ബിർഭുമിലെ കുസുംബ ഗ്രാമത്തിൽ നിന്നുള്ള ബൃഷ്ടിയുടെ പിതാവ് നിഹാര്‍ മുഖര്‍ജി മമതയുടെ മാതൃസഹോദരനും പ്രാദേശിക തൃണമൂൽ കോൺഗ്രസ് നേതാവുമാണ്.