Share this Article
News Malayalam 24x7
ചേന്തി അനിലിൻ്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും
Chenti Anil

തിരുവനന്തപുരത്ത് മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍  ഡിസിസി മുന്‍ അംഗം ചെന്തി അനിലിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. വൈകിട്ട് 4.30 വരെയാണ് കസ്റ്റഡി കാലാവധി. അതിനിടയില്‍ അനിലിന്റെ ശബ്ദ പരിശോധനയും നടത്തും. ആകാശവാണിയിലെത്തിച്ചാണ് ശബ്ദപരിശോധന നടത്തുക. തുടര്‍ അന്വേഷണങ്ങള്‍ക്കുമായി അനിലിനെ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. സംഭവത്തിന് പിന്നിലെ ഗൂഢാലോചനയടക്കം വിശദമായി അന്വേഷിക്കാനാണ് പൊലീസിന്റെ നീക്കം. അതേസമയം, ചെന്തി അനില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories