ഇറാനിലെ പിക്കാക്സ് മൗണ്ടൻ ആണവ കേന്ദ്രത്തിന് നേരെ ശക്തമായ ആക്രമണം ഉണ്ടാകുമെന്ന് അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. ഇറാന്റെ ആണവായുധ നിർമാണ നീക്കങ്ങളെ തടയാനാണ് ഇത്തരം ഒരു നടപടിയിലേക്ക് കടക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി.
അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം പിക്കാക്സ് മൗണ്ടനിലെ പ്രവർത്തനങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും, ആണവ ഇന്ധനം നിർമിക്കാൻ ആവശ്യമായ സെൻട്രിഫ്യൂജുകൾ കൂട്ടിചേർക്കുന്നതിനായുള്ള സൗകര്യങ്ങൾ അവിടെയുണ്ടെന്ന് അമേരിക്കയ്ക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. ഇറാൻ ആണവായുധം നിർമിക്കുന്നത് തടയുക എന്നതുമാത്രമാണ് ആക്രമണത്തിന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ട്രംപിന്റെ ഭീഷണികൾക്കെതിരെ ഇറാൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നേരത്തെയും സമാനമായ മുന്നറിയിപ്പുകൾ ട്രംപ് നൽകിയിരുന്നെങ്കിലും, ഈ പ്രസ്താവന അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.