വിവാഹത്തിന് മുമ്പ് എച്ച്ഐവി എയ്ഡ്സ് ടെസ്റ്റ് നിര്‍ബന്ധമാക്കണമെന്ന ആവശ്യത്തില്‍ മാര്‍ത്തോമ്മ സഭ വൈദിക ട്രസ്റ്റി ഡോ കെ തോമസിനെ പിന്തുണച്ച് കത്തോലിക്ക സഭ മുഖപത്രം ദീപിക. എച്ച്‌ഐവി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വിവാഹത്തിന്റെ യോഗ്യത സര്‍ട്ടിഫിക്കറ്റ് ആക്കണമെന്ന് ദീപിക മുഖുപ്രസംഗത്തില്‍ ആവശ്യപ്പെടുന്നു. വിവാഹത്തിന് മുമ്പ് എച്ച്‌ഐവി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയാല്‍ ആര്‍ക്കാണ് കുഴപ്പമെന്നും മുഖപ്രസംഗത്തില്‍ ചോദിക്കുന്നു. വിദേശയാത്രകള്‍ക്കും പലവിധ ജോലികള്‍ക്കും ഇത്തരം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വേണം. കോവിഡ് വാക്സിന്‍ സ്വീകരിച്ചിട്ടുണ്ട് എന്ന സര്‍ട്ടിഫിക്കറ്റില്ലാതെ ഒരു ട്രെയിനില്‍ കയറാനോ വിനോദയാത്ര പോകാനോ പോലും വിലക്കേര്‍പ്പെടുത്തിയ രാജ്യമാണിത്. പക്ഷേ, ഒരു ആയുഷ്‌കാല യാത്രയുടെ പങ്കാളിക്ക് ഇത്തരമൊരു സര്‍ട്ടിഫിക്കറ്റ് കൊടുക്കണമെന്നു പറയുന്നവരെ വളഞ്ഞിട്ട് ആക്രമിക്കും. സ്ത്രീകളെ വീട്ടിലൊതുക്കണമെന്നു പറയുന്നവരെ ന്യായീകരിക്കാന്‍, എയ്ഡ്സ് സര്‍ട്ടിഫിക്കറ്റ് ആവശ്യമാണെന്നു പറയുന്നവരുമായി സാമാന്യവത്കരിച്ച് മുഖപ്രസംഗമെഴുതാന്‍ വരെ മടിയില്ലാത്ത സ്ഥിതിയായി. അത്തരം വോട്ടുരാഷ്ട്രീയ ത്തെ തിരസ്‌കരിക്കണമെന്നും ദീപിക മുഖപ്രസംഗത്തില്‍ പറയുന്നു.