Share this Article
News Malayalam 24x7
അധ്യാപക ദിനത്തില്‍ വിമര്‍ശനവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി
Higher Education Minister Shares Thoughts on Teachers' Day

അധ്യാപക ദിനത്തില്‍ വിമര്‍ശനവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവര്‍, ഇരിക്കുന്ന പദവിയുടെ മഹത്വം വിസ്മരിച്ച് വിഭജന അജണ്ടകള്‍ മുന്നോട്ടുവെക്കുന്ന സംഘടനകളുടെ വേദികളിലേക്ക് സ്വയം ചുരുങ്ങുന്നു. ഇത്   ജനാധിപത്യ സമൂഹത്തിന് ഒട്ടും ഭൂഷണമല്ല. അക്കാദമിക് സ്വയംഭരണത്തിന്റെ പ്രിവിലേജിനെ ഇടുങ്ങിയ രാഷ്ട്രീയ താല്പര്യങ്ങള്‍ക്ക് മുന്നില്‍ അടിയറവ് വെക്കുന്ന ഇത്തരം പ്രവണതകള്‍ വിദ്യാഭ്യാസ മേഖലയുടെയും അധ്യാപനത്തിന്റെയും അന്തസ്സത്തയെത്തന്നെയാണ് ചോദ്യം ചെയ്യുന്നത്. ഒരു സ്റ്റാഫ് റൂമിനകത്തിരുന്ന് ഒരു വിദ്യാര്‍ത്ഥിയെ ജാതിപ്പേര് വിളിച്ച് അപമാനിച്ചും ആക്ഷേപിച്ചും ജീവിതം അവസാനിപ്പിക്കാന്‍ പ്രേരിപ്പിച്ചവര്‍ അധ്യാപനം എന്നതിന്റെ അന്തഃസത്ത തിരിച്ചറിയാതെ പോയവരാണ്. മാനവികതയുള്ള മനുഷ്യരെ ക്ലാസ്മുറികളില്‍ നിന്ന് നിര്‍മിച്ചെടുക്കലാണ് അധ്യാപനത്തിന്റെ ഉത്തരവാദിത്വമെന്ന് അവര്‍ തിരിച്ചറിയാതെ പോയെന്നും റോജി എം ജോണ്‍ പറഞ്ഞു.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories