Share this Article
News Malayalam 24x7
സത്യവാങ്മൂലത്തിൽ വിവരങ്ങൾ മറച്ചുവെച്ചെന്ന് പരാതി; പി.എ. മുഹമ്മദ് റിയാസിനും വീണക്കുമെതിരെ കോടതി
PA Mohammed Riyas and Wife Veena

നാമനിര്‍ദേശ പത്രികയില്‍ വിവരങ്ങള്‍ മറച്ചുവെച്ചെന്ന പരാതിയില്‍ MLA പി.എ. മുഹമ്മദ് റിയാസിനും ഭാര്യ വീണ Tക്കുമെതിരെ കോടതി. ഇരുവരും നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടു. ഇതു സംബന്ധിച്ച് ഇവര്‍ക്ക് നോട്ടീസ് അയയ്ക്കും. ബേപ്പൂര്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ സാമ്പത്തിക വിവരങ്ങള്‍ ഔദ്യോഗികമായി വെളിപ്പെടുത്തിയില്ലെന്ന ഹര്‍ജിയിലാണ് ജഡ്ജി എ. നസീറയുടെ നടപടി. CMRL കമ്പനിയില്‍ നിന്ന് വീണ വിജയന്‍ കൈപ്പറ്റിയ 1.72 കോടി രൂപയുടെ വിവരങ്ങളും ബിസിനസ് ബന്ധങ്ങളും സത്യവാങ്മൂലത്തില്‍ ബോധപൂര്‍വം മറച്ചുവെച്ചു എന്നാണ് പ്രധാന ആരോപണം. നേരത്തെ ഈ പരാതിയില്‍ ക്രിമിനല്‍ കേസ് എടുക്കാന്‍ മജിസ്ട്രേറ്റ് കോടതി വിസമ്മതിച്ചിരുന്നു. തുടര്‍ന്ന് ഹര്‍ജിക്കാരനായ നെയ്യാറ്റിന്‍കര നാഗരാജ് ജില്ലാ കോടതിയെ സമീപിക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories