Share this Article
News Malayalam 24x7
CMRL - എക്സാലോജിക് കേസ്; SITയുടെ ആദ്യ യോഗം ഇന്ന്
CMRL-Exalogic Case

CMRL എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ വീണ ടി, മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരായ അഴിമതി കേസില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘത്തിന്റെ ആദ്യ യോഗം ഇന്ന് .ഇഡി റിപ്പോര്‍ട്ടും സര്‍ക്കാരിനു നല്‍കിയ നിയമോപദേശവും ഇന്ന് പരിശോധിക്കും.ഇന്ന് തന്നെവ ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് പ്രാധമിക അന്വേഷണം രജിസ്റ്റര്‍ ചെയ്യാന്‍ സാധ്യത. എസ്പി വിക്രമന്റെ നേതൃത്വത്തിലാണ് അന്വേഷണം. ക്രൈംബ്രാഞ്ച് ADGP മേല്‍നോട്ടം വഹിക്കും. ഇഡി കണ്ടെത്തലുകളില്‍ നിന്നാകും അന്വേഷണം തുടങ്ങുക. ഹവാല ഇടപാടില്‍ കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം. 30 ദിവസത്തിനകം പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories