Share this Article
News Malayalam 24x7
ശിക്ഷാവിധി റദ്ദാക്കണമെന്ന ടോമിന്‍ തച്ചങ്കരിയുടെ അപ്പീല്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
Kerala High Court

അനധികൃത സ്വത്ത് സമ്പാദന കേസിലെ ശിക്ഷാവിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് തടവില്‍ കഴിയുന്ന മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരി നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നാല് വര്‍ഷം തടവിന് ശിക്ഷിച്ച കോട്ടയം വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം. ദജസ്റ്റിസ് എ ബദറുദീന്റെ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഹര്‍ജിയെ എതിര്‍ത്ത് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കും. സമൂഹത്തിനെതിരെയുള്ള കുറ്റകൃത്യമെന്നാണ് സര്‍ക്കാര്‍ നിലപാട്.2003 മുതല്‍ 2007 വരെയുള്ള കാലയളവില്‍ ഔദ്യോഗിക 

പദവിയിലിരിക്കെ 64 ലക്ഷം രൂപ അനധികൃതമായി സമ്പാദിച്ചുവെന്നാണ് വിജിലന്‍സ് കേസ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories