Share this Article
News Malayalam 24x7
സംസ്ഥാനത്ത് മരുന്ന് പ്രതിസന്ധി രൂക്ഷം; സർക്കാർ ആശുപത്രികളിൽ പ്രധാന മരുന്നുകൾ സ്റ്റോക്കില്ല
Medicine Availability in Kerala Government Hospitals

സംസ്ഥാനത്ത്  മരുന്ന് പ്രതിസന്ധി രൂക്ഷം. സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രധാന മരുന്നുകള്‍ പോലും സ്‌റ്റോക്കില്ല. ഈ വര്‍ഷത്തെ സ്‌റ്റോക്ക് എത്തിയില്ല. പേ വിഷബാധ കുത്തിവെയ്പ്പ് മരുന്നും ഇല്ല. കുഞ്ഞുങ്ങള്‍ക്കും ഗര്‍ഭിണികള്‍ക്കും നല്‍കേണ്ട മരുന്നുള്‍പ്പെടെയാണ് കിട്ടാനില്ലാത്തത്. അഞ്ചുവയസില്‍ താഴെയുള്ള കുട്ടികള്‍ക്കുള്ള വൈറ്റമിന്‍ -എ തുള്ളിമരുന്ന് ജൂലൈമുതല്‍ ലഭ്യമല്ല. പ്രമേഹം, രക്തസമ്മര്‍ദം, ഹൃദ്രോഗം എന്നിവയ്ക്കുള്ള മരുന്നുകളും ഗര്‍ഭിണികള്‍ക്കുള്ള വൈറ്റമിന്‍ -ഡി ഗുളിക, ഫോളിക് ആസിഡ്, അയണ്‍ ഗുളികകളും സ്റ്റോക്ക് തീര്‍ന്ന നിലയിലാണ്.  സര്‍ക്കാര്‍ ആശുപത്രികളില്‍ വേണ്ടത്ര ഡോക്ടര്‍മാരില്ലാത്തതും രോഗികളെ വലയ്ക്കുകയാണ്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories