തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍ ആർ സുഗതന്റെ സഹോദരന്‍ സന്ദീപ് പൊലീസിന്റെ പിടിയില്‍. മണ്ണന്തലയിലെ ആര്‍ എസ്എസ് പ്രവര്‍ത്തകനായ രഞ്ജിത്ത് വധകേസിലെ സാക്ഷിയുടെ വീട്ടില്‍ അതിക്രമം കാണിച്ചതിനാണ് സന്ദീപിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 30 നാണ് കേസിന്റെ ശിക്ഷ വിധിക്കുക. ഇതിനിടെയാണ് സന്ദീപ് കേസിലെ സാക്ഷിയുടെ വീട്ടില്‍ കയറി പ്രശ്നമുണ്ടാക്കിയത്. അതേസമയം സാക്ഷിയെ ആക്രമിച്ചത് സിപിഐഎം പ്രവര്‍ത്തകരെന്ന് ആരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു. ഇതോടെ പൊലീസ് സിസിടിവികളടക്കം പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് സാക്ഷിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയത് സന്ദീപ് ആണെന്ന് കണ്ടെത്തിയത്. മദ്യലഹരിയിലാണ് സന്ദീപ് അതിക്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.