Share this Article
News Malayalam 24x7
തച്ചങ്കരി ജയിലിൽ തുടരും, ശിക്ഷാവിധി റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി ഉത്തരവ് പറയാൻ മാറ്റി
വെബ് ടീം
1 hours 21 Minutes Ago
1 min read
thachankari

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിലെ ശിക്ഷാവിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് തടവില്‍ കഴിയുന്ന മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരി നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഉത്തരവ് പറയാൻ മാറ്റി.സ്വത്ത് മാതാവ് വഴി കൈമാറി കിട്ടിയതാണെന്നാണ് തച്ചങ്കരി ഹർജിയിൽ അറിയിച്ചത്. 

തച്ചങ്കരിയുടെ ഹർജിയെ സംസ്ഥാന സർക്കാർ ശക്തമായി എതിർത്തു.സമൂഹത്തിനെതിരെയുള്ള കുറ്റകൃത്യമെന്നാണ് സര്‍ക്കാര്‍ നിലപാട്.2003 മുതല്‍ 2007 വരെയുള്ള കാലയളവില്‍ ഔദ്യോഗിക 

പദവിയിലിരിക്കെ 64 ലക്ഷം രൂപ അനധികൃതമായി സമ്പാദിച്ചുവെന്നാണ് വിജിലന്‍സ് കേസ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories