Share this Article
News Malayalam 24x7
ഓടിക്കൊണ്ടിരുന്ന കാറിലേക്ക് പാറയിടിഞ്ഞുവീണു: 13 മരണം
വെബ് ടീം
posted on 24-07-2026
1 min read
accident

ഷിംല: ഹിമാചൽ പ്രദേശിൽ ഓടിക്കൊണ്ടിരുന്ന കാറിലേക്ക് പാറയിടിഞ്ഞുവീണ് 13 പേർ മരിച്ചു. ചമ്പ ജില്ലയിലെ കില്ലാർ-ഉദയ്പൂർ റോഡിൽ കടു നല്ലയിലാണ് അപകടം. മരിച്ചവരിൽ ആറുമാസം പ്രായമായ കുഞ്ഞും ഉൾപ്പെടുന്നതായാണ് വിവരം.

നടുക്കുന്ന വീഡിയോ ഇവിടെ ക്ലിക്ക് ചെയ്തു കാണാം

കുള്ളുവിൽ നിന്നും കില്ലാറിലേക്ക് പോയവരാണ് അപകടത്തിൽപ്പെട്ടത്. പതിനഞ്ച് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. രണ്ട് പേർ രക്ഷപ്പെട്ടതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. പ്രദേശത്തെ ഒരു വലിയ പാറയുടെ ഭാ​ഗം ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന് മുകളിലേക്ക് ഇടിഞ്ഞ് വീഴുകയായിരുന്നു. വാഹനം പൂർണമായും തകരുകയും തീ പിടിക്കുകയും ചെയ്തു.പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഉദയ്പൂർ-കില്ലർ റോഡ് കഴിഞ്ഞ ദിവസം അടച്ചിരുന്നു. അതിനാൽ ടിണ്ടിയിൽ തങ്ങിയ ഇവർ ഇന്ന് പാത തുറന്നതോടെയാണ് യാത്ര പുനരാരംഭിച്ചത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories