Share this Article
News Malayalam 24x7
കാർഗിൽ യുദ്ധവിജയത്തിൻ്റെ സ്മരണയിൽ രാജ്യം; യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ച് പ്രതിരോധമന്ത്രി
Kargil Vijay Diwas

കാര്‍ഗില്‍ യുദ്ധ വിജയത്തിന്റെ 27-ാം വാര്‍ഷികം ആചരിച്ച് രാജ്യം. വിജയ് ദിവസത്തോട് അനുബന്ധിച്ച് ദ്രാസിലെ കാര്‍ഗില്‍ യുദ്ധ സ്മാരകത്തില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പുഷ്പചക്രം അര്‍പ്പിച്ചു. യുദ്ധത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബാംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു. നുഴഞ്ഞുകയറ്റം ഉള്‍പ്പടെ ഏത് വെല്ലുവിളികളും നേരിടാന്‍ സൈന്യം പൂര്‍ണ്ണ സജ്ജമാണെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു. വിജയ് ദിവസിനോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസം  നടന്ന  ശൗര്യസന്ധ്യയില്‍ പങ്കെടുക്കുകയായിരുന്നു.  1999 മെയ് പത്തിന് ആരംഭിച്ച് ജൂലൈ 26ന് അവസാനിച്ച യുദ്ധത്തില്‍ 527 വീര സൈനികരെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories