Share this Article
News Malayalam 24x7
അയോധ്യ സംഭാവനക്കൊള്ള; സ്വതന്ത്രാന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും
Ayodhya Fund Misuse Allegations

അയോധ്യാരാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയില്‍ സി.ബി.ഐ.യുടെ നേതൃത്വത്തില്‍ സ്വതന്ത്രാന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.

അഭിഭാഷകരായ അജയ് കുമാര്‍ റായ്, ദിനേശ് കുമാര്‍ യാദവ് എന്നിവരും ആര്‍.ജെ.ഡി. എം.പി. സുധാകര്‍ സിങ്ങും നല്‍കിയ ഹര്‍ജികളാണ് ഇന്ന് പരിഗണിക്കുക. പുന സംഘടിപ്പിച്ച എസ്‌ഐടി തല്‍സ്ഥിതി റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കും. 

സുപ്രീംകോടതി നിര്‍ദേശത്തെത്തുടര്‍ന്നാണ് മുതിര്‍ന്ന മൂന്ന് ഐ.പി.എസ്. ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി എസ്.ഐ.ടി. പുനഃസംഘടിപ്പിച്ചത്. ലഖ്നൗ റേഞ്ച് ഐ.ജി.യും തിരുവനന്തപുരം സ്വദേശിയുമായ എസ്. കിരണിന്റെ നേതൃത്വത്തിലാണ് മൂന്നംഗ സംഘം പ്രവര്‍ത്തിക്കുക. അയോധ്യയിലെ ഡി.ഐ.ജി. സോമെന്‍ ബര്‍മ, എസ്.എസ്.പി. ഗൗരവ് ഗ്രോവര്‍ എന്നിവരാണ് എസ്.ഐ.ടി.യിലെ മറ്റംഗങ്ങള്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories