Share this Article
News Malayalam 24x7
മുഖ്യമന്ത്രി രണ്ടാം വിവാഹം കഴിച്ചുവെന്ന വ്യാജരേഖയിൽ കേസെടുക്കാൻ നിർദേശം; ഡിജിപിക്ക് പരാതി നൽകിയത് രാജു പി. നായർ
വെബ് ടീം
1 hours 4 Minutes Ago
1 min read
cm

തിരുവനന്തപുരം: മുഖ്യമന്ത്രി രണ്ടാംവിവാഹം കഴിച്ചുവെന്ന വ്യാജരേഖയിൽ കേസെടുക്കാൻ നിർദേശം. കെപിസിസി വക്താവ് രാജു പി നായർ ഡിജിപിക്ക് നൽകിയ പരാതിയിലാണ് നിർദേശം. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്കാണ് നിർദേശം നൽകിയത്. മുഖ്യമന്ത്രിക്ക് എതിരെ വ്യാജരേഖകൾ ഉണ്ടാക്കി സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി.

ആൻ്റോ അഗസ്റ്റിൻ്റെ കൈവശം രണ്ടു യുവാക്കൾ കൈമാറിയ രേഖകൾ പിടിച്ചെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി സതീശനെതിരെയുള്ള ആരോപണങ്ങൾ കളവാണെന്ന് ബോധ്യപ്പെട്ടെന്ന് അവകാശപ്പെടുന്ന ആൻ്റോ അഗസ്റ്റിൻ ആരോപണം ഗുരുതരമായ കുറ്റമാണെന്ന് മനസിലാക്കിയിട്ടും വിഷയം അധികാരികളെ അറിയിക്കാതിരുന്നതും തുടർ നടപടികൾ സ്വീകരിക്കാതിരുന്നതും ദുരൂഹവും കൂടുതൽ സംശയങ്ങൾക്ക് ഇടനൽകുന്നതുമാണെന്നും പരാതിയില്‍ പറയുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories