Share this Article
News Malayalam 24x7
മത്സരത്തിൽ നിന്നും വിട്ടുനിൽക്കുന്നുവെന്ന പോസ്റ്റിനു പിന്നാലെ വിവേക് ഗോപൻ ബിജെപി സ്ഥാനാർഥി
വെബ് ടീം
posted on 21-03-2026
1 min read
vivek gopan

തിരുവനന്തപുരം: ഇക്കുറി താൻ മത്സര രംഗത്തില്ല, പാർട്ടിയുടെ സജീവപ്രവർത്തകനായി നിലകൊള്ളും എന്ന് ഫേസ്ബുക്ക് പോസ്റ്റ് ഇട്ട് രണ്ടു ദിവസം പിന്നിട്ടതും, തിരുവനന്തപുരം ജില്ലയിലെ അരുവിക്കര മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി വിവേക് ഗോപന്റെ പേര് തീരുമാനിച്ച്  പട്ടികയിലിട്ട് ബിജെപി. ബി.ജെ.പി. പുറത്തുവിട്ട മൂന്നാം പട്ടികയിൽ സീരിയൽ താരമായ വിവേക് ഗോപന്റെ പേരും ഉൾപ്പെട്ടു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ, ബി.ജെ.പി. സ്ഥാനാർത്ഥിയായി ചവറയിൽ നിന്നും മത്സരിച്ച വിവേക് ഗോപൻ, മൂന്നാം സ്ഥാനം പിടിച്ചിരുന്നു.

രണ്ടു ദിവസം മുൻപുള്ള വിവേക് ഗോപന്റെ പോസ്റ്റിലെ വരികൾ ഇങ്ങനെ:

"കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഞാൻ ഭാരതീയ ജനതാ പാർട്ടിയുടെ സ്ഥാനാർത്ഥിയായി ചവറയിൽ മത്സരിച്ചിരുന്നെങ്കിലും, ഇത്തവണ വ്യക്തിപരമായ മത്സരത്തിൽ നിന്ന് വിട്ടുനിന്ന് പാർട്ടിയുടെ ശക്തമായ പ്രചാരണത്തിനായി പൂർണ്ണസമർപ്പണത്തോടെ പ്രവർത്തിക്കാനാണ് തീരുമാനിച്ചത്. പാർട്ടിയുടെ ദർശനത്തിലും വികസന കാഴ്ചപ്പാടിലും അചഞ്ചലമായ വിശ്വാസമുണ്ടെന്നും, മത്സരരംഗത്തുള്ള എല്ലാ സ്ഥാനാർത്ഥികളോടും ഒരുപോലെ കൈകോർത്ത് മുന്നേറുമെന്നും ഈ അവസരത്തിൽ വ്യക്തമാക്കുന്നു.

രാജ്യത്തിന്റെ സമഗ്രവികസനവും സാധാരണക്കാരന്റെ ക്ഷേമവും മുൻനിർത്തി ഒരു പടി മുന്നേ ചിന്തിക്കുന്ന പാർട്ടിയാണ് ബിജെപി. വികസന രാഷ്ട്രീയത്തിന്റെ പുതിയ വഴികൾ തുറന്ന്, ശക്തവും സ്വയംപര്യാപ്തവുമായ ഇന്ത്യയെ ലക്ഷ്യമാക്കി മുന്നേറുന്ന ഈ യാത്രയിൽ, സംഘടനയുടെ വിജയത്തിനായി ഓരോ പ്രവർത്തകനും ഒറ്റക്കെട്ടായി നിൽക്കേണ്ടത് അനിവാര്യമാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories