Share this Article
News Malayalam 24x7
'അഞ്ജലി നായര്‍ എന്ന പേര് വേണം'; തൃപ്പൂണിത്തുറയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ഹൈക്കോടതിയില്‍
വെബ് ടീം
posted on 31-03-2026
1 min read
ANJALI NAIR

കൊച്ചി: വോട്ടിങ് മെഷീനില്‍ അഞ്ജലി നായര്‍ എന്ന പേര് വേണമെന്ന് ആവശ്യപ്പെട്ട് തൃപ്പൂണിത്തുറയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ഹൈക്കോടതിയില്‍. പത്രികയില്‍ നല്‍കിയിട്ടുള്ള പേര് അഞ്ജലി പി വി എന്നാണ്. താന്‍ ആവശ്യപ്പെട്ട പേര് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. നിലവില്‍ അഞ്ജലി പി വി എന്നാണ് ഇവി എമ്മിലെ പേര്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച മത്സരാര്‍ഥികളുടെ പട്ടികയിലും ഇവിഎമ്മിലും അഞ്ജലി പി വി എന്ന പേരിന് പകരം അഞ്ജലി നായര്‍ എന്ന പേര് നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി.

പൊതുജനങ്ങള്‍ക്കിടയില്‍ അഞ്ജലി നായര്‍ എന്ന പേരിലാണ് പരിചിതയെന്നും പോസ്റ്ററുകളിലും ഇതാണ് പേരെന്നും അഞ്ജലി പറയുന്നു. ഇവിഎമ്മില്‍ മറ്റൊരു പേരെന്നത് വോട്ടര്‍മാര്‍ക്ക് ആശയക്കുഴപ്പമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.വിഷയത്തില്‍ ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങളുടെ ഭാഗമായി ബാലറ്റ് ഉള്‍പ്പെടെ അച്ചടിച്ച സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്ത് നിലപാട് സ്വീകരിക്കുമെന്ന് അടിസ്ഥാനത്തിലാണ് ഹൈക്കോടതി നിലപാട് സ്വീകരിക്കുക. നാളെയാണ് തെരഞ്ഞെടുപ്പ് കമ്മീഷനോട് വിഷയത്തില്‍ വിശദീകരണം അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചിരിക്കുന്നത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories