Share this Article
News Malayalam 24x7
സ്ത്രീകളുടെ സൗജന്യ യാത്ര നടപ്പാക്കി ബംഗാൾ സർക്കാർ; എല്ലാ പൊതു ബസുകളിലും സൗജന്യം
വെബ് ടീം
posted on 01-06-2026
1 min read
bengal

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ സ്ത്രീകൾക്ക് പൊതു ബസുകളിൽ സൗജന്യ യാത്രാ പദ്ധതി ആരംഭിച്ച് ബിജെപി സർക്കാർ. സംസ്ഥാനത്ത് സർവീസ് നടത്തുന്ന എല്ലാ പൊതു ബസുകളിലും സ്ത്രീകൾക്ക് യാത്ര സൗജന്യമാണ്. ബിജെപിയുടെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു സൗജന്യ യാത്ര.

കൊവിഡ് -19നു ശേഷം സംസ്ഥാനത്തെ ബസുകളുടെ എണ്ണം വെട്ടിക്കുറച്ചിരുന്നു.സർക്കാർ ബസുകൾ സർവീസ് നടത്തിയിരുന്ന പല റൂട്ടുകളിലും ഇപ്പോൾ ബസുകൾ ഇല്ലെന്നും ആരോപണമുണ്ട്. പശ്ചിമ ബംഗാൾ ട്രാൻസ്പോർട്ട് കോർപ്പറേഷന്‍റെ സൗത്ത് ബംഗാൾ ട്രാൻസ്പോർട്ട് കോർപ്പറേഷന്‍റെയും നോർത്ത് ബംഗാൾ ട്രാൻസ്പോർട്ട് കോർപ്പറേഷന്‍റെയും കീഴിലുള്ള എല്ലാ ബസുകളിലും സ്ത്രീകൾക്ക് സൗജന്യമായി യാത്ര ചെയ്യാം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories