Share this Article
News Malayalam 24x7
സംസ്ഥാനത്ത് 10 പേർക്ക് കൂടി ഷിഗെല്ല; കോഴിക്കോട് മാത്രം 7 പേർക്ക് രോഗബാധ; 56 പേർക്ക് ഡെങ്കിപ്പനി; ഏഴ് പനിമരണം
വെബ് ടീം
posted on 22-06-2026
1 min read
shigella

തിരുവനന്തപുരം: സംസ്ഥാനത്ത് 10 പേർക്ക് കൂടി ഷിഗെല്ല രോഗബാധ കൂടി റിപ്പോർട്ട് ചെയ്തു. കോഴിക്കോട് ഏഴുപേർക്കും എറണാകുളം,മലപ്പുറം,വയനാട് എന്നീ ജില്ലകളിൽ ഒരാൾക്കുമാണ് ഇന്ന് ഷിഗെല്ല രോഗ ബാധ റിപ്പോർട്ട് ചെയ്തത്. ഡെങ്കിപ്പനി 56പേർക്ക് സ്ഥിരീകരിച്ചു. പാലക്കാട് മാത്രം 40പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഒരാൾ ഡെങ്കിപ്പനി ബാധിച്ച്  മരിച്ചു. 7പേർക്ക് എലിപ്പനിയും 2പേർക്ക് മലേറിയയും സ്ഥിരീകരിച്ചു.

കോട്ടയത്ത് ഭക്ഷ്യവിഷബാധ മൂലം ഒരാൾ മരിക്കുകയും ചെയ്തു.

കോഴിക്കോട്: നാദാപുരം കുമ്മങ്കോട് സ്വദേശിയായ ഏഴ് വയസുകാരിക്ക് ആണ്  ഷിഗെല്ല സ്ഥിരികരിച്ചത് . രോഗം ഭേദമായ കുട്ടി ആശുപത്രി വിടുകയും ചെയ്തു. മേഖലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories