Share this Article
News Malayalam 24x7
പ്രത്യാക്രമണങ്ങള്‍ അവസാനിപ്പിച്ച് ഇറാനും, അമേരിക്കയും
US and Iran Halt Retaliatory Strikes

ജൂണ്‍ 17-ന് പ്രാബല്യത്തില്‍വന്ന ഇടക്കാല വെടിനിര്‍ത്തല്‍ക്കരാര്‍ ലംഘിച്ച് രണ്ടാഴ്ചയായി നടത്തിവന്നിരുന്ന ആക്രമണ-പ്രത്യാക്രമണങ്ങള്‍ യു.എസും ഇറാനും അവസാനിപ്പിച്ചു. യു.എസ്. ആക്രമണം നിര്‍ത്തിയ സാഹചര്യത്തില്‍ അവരുടെ സഖ്യകക്ഷികളായ ഗള്‍ഫ് രാജ്യങ്ങള്‍ക്കുനേരേയുള്ള സൈനികനടപടി തത്കാലം നിര്‍ത്തിവെക്കുന്നതായി ഇറാന്റെ സേനാവക്താവ് അക്രമീനിയ ,വ്യക്തമാക്കി.

ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ മറ്റ് കപ്പലുകളെ   ആക്രമിക്കുന്നതിനുള്ള മറുപടിയെന്ന് പറഞ്ഞ് തുടര്‍ച്ചയായ യു.എസ്. ഇറാനിലുടനീളം ബോംബിട്ടിരുന്നു. യു.എസിന്റെ ആക്രമണങ്ങള്‍ക്കുള്ള പ്രതികാരനടപടിയായാണ് തങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളെ ലക്ഷ്യംവെക്കുന്നതെന്ന് ഇറാന്‍ വ്യക്തമാക്കി. തങ്ങളുടെ പക്കലുള്ള കുറയുന്നതിലെ ആശങ്കയെത്തുടര്‍ന്നാണ് യു.എസ്. ആക്രമണം നിര്‍ത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

യുദ്ധം കൂടുതല്‍ വഷളാകുന്നതിനെപ്പറ്റി വെള്ളിയാഴ്ച വൈറ്റ്ഹൗസില്‍ നടന്ന കൂടിക്കാഴ്ചയ്ക്കിടെ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും യു.എസ്. ജനറല്‍ ഡാന്‍ കെയിനും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മുന്നറിയിപ്പുനല്‍കിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories