ഇറാനുമായുള്ള നയതന്ത്ര ചർച്ചകൾക്ക് കൂടുതൽ സമയം നൽകാൻ കഴിയില്ലെന്ന് യു.എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ടെഹ്‌റാനുമായി വാഷിംഗ്ടൺ സൗഹൃദപരമായ ചർച്ചകൾ നടത്തുന്നുണ്ടെങ്കിലും പ്രശ്നപരിഹാരം നീണ്ടുപോകുന്നത് അംഗീകരിക്കാനാകില്ലെന്നും ചർച്ച പരാജയപ്പെട്ടാൽ പ്രത്യാഘാതമുണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
എന്നാൽ, പ്രശ്നപരിഹാരത്തിനായി വാഷിംഗ്ടൺ ഏറെ പാടുപെടുകയാണെന്നാണ് ഇറാന്റെ പ്രതികരണം. അതിനിടെ, ഇറാഖിലെ അർബിലിലുള്ള യു.എസ് കോൺസുലേറ്റിന് സമീപം ഏഴ് തവണ സ്ഫോടനമുണ്ടായതായി റിപ്പോർട്ടുകൾ പുറത്തുവന്നു. നാല് ഇറാനിയൻ ഡ്രോണുകൾ ഉപയോഗിച്ചാണ് അർബിലിന് സമീപമുള്ള ഗലിഫാൻ, സോറൻ എന്നീ മേഖലകളിൽ ആക്രമണം നടന്നതെന്ന് പ്രദേശിക വൃത്തങ്ങൾ അറിയിച്ചു.
സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വൈകാതെ വാഷിംഗ്ടൺ ഡി.സി സന്ദർശിച്ച് ട്രംപുമായി ചർച്ച നടത്തുമെന്നാണ്
വിവരം. ചർച്ചകളിൽ ഇറാന് എതിരെയുള്ള നിലപാടുകളും മേഖലയിലെ സുരക്ഷാ സ്ഥിതിയും പ്രധാന വിഷയമാകും.