സന്ദേശം സിനിമയും ശ്രീനിവാസന്റെ പ്രശസ്തമായ കഥാപാത്രം പറയുന്ന ഡയലോഗും മതി നിക്കരാഗ്വ എന്ന രാജ്യത്തെ കുറിച്ച് മലയാളിയെ ഓർമ്മപ്പെടുത്താൻ. 'നിക്കരാഗ്വയിലെ ഒർട്ടേഗയെ പുറത്താക്കി കുത്തകമുതലാളിമാരായ അമേരിക്ക അവിടെ ഒരു പാവ ഗവൺമെന്റിനെ പ്രതിഷ്ഠിച്ചു' എന്ന് ‘സന്ദേശം’ എന്ന സിനിമയിൽ ശ്രീനിവാസന്റെ കഥാപാത്രം പറയുന്ന ഡയലോഗ് ആരും മറക്കാനിടയില്ല. ‘സന്ദേശം’ ഇറങ്ങിയിട്ട് 35 വർഷം പിന്നിടുമ്പോഴും നിക്കരാഗ്വയിൽ ഒർട്ടേഗ തന്നെയാണ് വാർത്താതാരം. ഐക്കോണിക് ഡയലോഗിലൂടെ മലയാളി നെഞ്ചേറ്റിയ നിക്കരാഗ്വയിലെ പ്രസിഡന്റ് ഡാനിയൽ ഒർട്ടേഗ വീണ്ടും ആഗോളതലത്തിൽ വലിയ വാർത്താതാരമാകുന്നു.നിക്കരാഗ്വയിൽ ഇനി ഒരു തെരഞ്ഞെടുപ്പുണ്ടാകില്ലെന്ന പ്രസിഡന്റ് ഡാനിയൽ ഒർട്ടേഗയുടെ പ്രഖ്യാപനമാണ് ലോകത്ത് തന്നെ നടുക്കമുണ്ടാക്കുന്ന പുതിയ സംഭവവികാസം.
ഏറെക്കാലമായി നിക്കരാഗ്വയിൽ നടക്കുന്നത് കമ്യൂണിസ്റ്റ് ഭരണാധികാരിയായ ഒർട്ടേഗയുടെ ഏകാധിപത്യ ഭരണമാണ്. അതിന്റെ അവസാന പടിയെന്ന നിലയിലാണ് ഭരണഘടനാ ഭേദഗതികളും തെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്ന പ്രഖ്യാപനവും. പ്രതിപക്ഷ നേതാക്കളെയും വിമർശകരെയും തെരഞ്ഞെടുപ്പിൽ നിന്ന് പൂർണമായി വിലക്കുന്നതിനും തന്റെ ഭരണകാലാവധി വീണ്ടും നീട്ടുന്നതിനുമായി പുതിയ ഭരണഘടനാ ഭേദഗതി നിർദ്ദേശം അദ്ദേഹം പാർലമെന്റിൽ സമർപ്പിച്ചു.
ഭാര്യയും കോ-പ്രസിഡന്റുമായ റോസാരിയോ മുറില്ലോയോടൊപ്പം രാജ്യത്തിന്റെ അധികാരം പൂർണമായി കൈപ്പിടിയിൽ നിർത്താനുള്ള ഓർട്ടേഗയുടെ നീക്കങ്ങളുടെ ഭാഗമാണിത്.പ്രസിഡന്റിന്റെ കാലാവധി ആറ് വർഷത്തിൽനിന്ന് ഏഴ് വർഷമായി ഉയർത്താനാണ് നിർദ്ദേശം. മുൻപ് ഇത് അഞ്ച് വർഷമായിരുന്നു. ഭേദഗതിയിലൂടെ കഴിഞ്ഞ വർഷം അദ്ദേഹം ആറ് വർഷമാക്കുകയും ഭാര്യ റോസാരിയോ മുറില്ലോയെ വൈസ് പ്രസിഡന്റായി പ്രഖ്യാപിക്കുകയുമായിരുന്നു. ആറ് വർഷത്തെ കാലാവധി 2026-ൽ കഴിയേണ്ടതായിരുന്നു. എന്നാൽ, പുതിയ നീക്കത്തിലൂടെ തന്റെ കാലാവധി ഒരു വർഷത്തേക്കുകൂടി നീട്ടിയിരിക്കുകയാണ്. അതിന് ശേഷവും തുടരുന്നതിനാണ് പ്രതിപക്ഷ നേതാക്കൾക്ക് വിലക്കേർപ്പെടുത്താനുള്ള നീക്കംനടത്തുന്നത്.
പ്രതിപക്ഷ നേതാക്കളെ രാജ്യദ്രോഹികളെന്നും അട്ടിമറിക്കാർ എന്നും മുദ്രകുത്തുകയും ഭാവിയിൽ നടക്കുന്ന ഒരു തിരഞ്ഞെടുപ്പിലും അവരെ മത്സരിക്കാൻ അനുവദിക്കില്ലെന്നമാണ് ഭേദഗതി നിർദ്ദേശത്തിൽ പറയുന്നത്. സെപ്റ്റംബറോടെ പാർലമെന്റ് ഭേദഗതികൾ പാസാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രസിഡന്റിന്റെ കാലാവധി ആറ് വർഷത്തിൽനിന്ന് ഏഴ് വർഷമായി ഉയർത്താനാണ് നിർദ്ദേശം. മുൻപ് ഇത് അഞ്ച് വർഷമായിരുന്നു. ഭേദഗതിയിലൂടെ കഴിഞ്ഞ വർഷം അദ്ദേഹം ആറ് വർഷമാക്കുകയും ഭാര്യ റോസാരിയോ മുറില്ലോയെ വൈസ് പ്രസിഡന്റായി പ്രഖ്യാപിക്കുകയുമായിരുന്നു. ആറ് വർഷത്തെ കാലാവധി 2026-ൽ കഴിയേണ്ടതായിരുന്നു. എന്നാൽ, പുതിയ നീക്കത്തിലൂടെ തന്റെ കാലാവധി ഒരു വർഷത്തേക്കുകൂടി നീട്ടിയിരിക്കുകയാണ്. അതിന് ശേഷവും തുടരുന്നതിനാണ് പ്രതിപക്ഷ നേതാക്കൾക്ക് വിലക്കേർപ്പെടുത്താനുള്ള നീക്കംനടത്തുന്നത്.പ്രതിപക്ഷ നേതാക്കളെ രാജ്യദ്രോഹികളെന്നും അട്ടിമറിക്കാർ എന്നും മുദ്രകുത്തുകയും ഭാവിയിൽ നടക്കുന്ന ഒരു തിരഞ്ഞെടുപ്പിലും അവരെ മത്സരിക്കാൻ അനുവദിക്കില്ലെന്നമാണ് ഭേദഗതി നിർദ്ദേശത്തിൽ പറയുന്നത്. സെപ്റ്റംബറോടെ പാർലമെന്റ് ഭേദഗതികൾ പാസാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.