Share this Article
News Malayalam 24x7
ഇറാന് ആയുധങ്ങള്‍ കൈമാറുന്നതിൽ ചൈനക്കെതിരെ ട്രംപ്
Trump Warns China Against Supplying Weapons to Iran

ചൈന ഇറാന് ആയുധങ്ങള്‍ കൈമാറിയാല്‍ പ്രസിഡന്റ് ഷി ജിന്‍പിങ്ങിനോട് തനിക്ക് കടുത്ത നിരാശ തോന്നുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ നടത്തിയ ആക്രമണ ശ്രമങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ 60 മുതല്‍ 70 ദശലക്ഷം ഡോളര്‍ വരെ വിലമതിക്കുന്ന ചൈനീസ് നിര്‍മ്മിത തോള്‍ക്കാട് വ്യോമപ്രതിരോധ മിസൈല്‍ ലോഞ്ചറുകള്‍ ഇറാനില്‍ എത്തുമെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനോട് പ്രതികരിക്കവെ, ചൈന ഇത്തരമൊരു നീക്കത്തില്‍ പങ്കാളിയാകില്ലെന്ന് തനിക്ക് വ്യക്തിപരമായി ഉറപ്പുനല്‍കിയിരുന്നതായി ട്രംപ് പറഞ്ഞു.  

ഇറാന്‍ തങ്ങളുടെ ആക്രമണ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ചൈനയില്‍ നിന്ന് വാങ്ങാന്‍ തയ്യാറെടുക്കുന്നതായി അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളും സൂചന നല്‍കിയിട്ടുണ്ട്.

അതിനിടെ, അമേരിക്കന്‍ സൈനിക സ്ഥാനങ്ങള്‍ക്ക് നേരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണങ്ങള്‍ക്ക് പലിശ സഹിതം തിരിച്ചടി നല്‍കാനാണ് ട്രംപിന്റെ തീരുമാനം. ഇത്തവണ തങ്ങളുടെ ഊഴമാണെന്നും ഇറാനെ വളരെ ശക്തമായി തന്നെ പ്രഹരിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories