ന്താരാഷ്ട്ര കപ്പൽ ഗതാഗത പാതകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സൗദി അറേബ്യയുടെ നേതൃത്വത്തിൽ 14 രാജ്യങ്ങൾ ചേർന്ന് പുതിയ അന്താരാഷ്ട്ര നാവിക പ്രതിരോധ സഖ്യം രൂപീകരിച്ചു. റിയാദിൽ നടന്ന വിദേശ പ്രതിരോധ മേധാവിമാരുടെ സുപ്രധാന യോഗത്തിലാണ് സഖ്യം ഔദ്യോഗികമായി നിലവിൽ വന്നത്.
ഹോർമൂസ് പ്രണാലി ഉൾപ്പെടെയുള്ള തന്ത്രപ്രധാനമായ കപ്പൽ പാതകളുടെ സുരക്ഷ ഉറപ്പുവരുത്തുകയാണ് ഈ സഖ്യത്തിന്റെ പ്രധാന ലക്ഷ്യം. മേഖലയിലെ അമേരിക്ക-ഇറാൻ സംഘർഷങ്ങളും ഹൂതി വിമതരുടെ സമുദ്ര ഉപരോധ ഭീഷണികളും ഉയർത്തുന്ന വെല്ലുവിളികൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുക എന്നതും ഇതിന്റെ ഭാഗമാണ്.
റിയാദിൽ നടന്ന ഉച്ചകോടിയിൽ യൂറോപ്യൻ യൂണിയൻ പ്രതിനിധികളും 43 രാജ്യങ്ങളിൽ നിന്നുള്ള സൈനിക മേധാവിമാരും നേരിട്ടും അല്ലാതെയും പങ്കെടുത്തു. നാവിക പാതകളുടെ സംരക്ഷണത്തിനായി സംയുക്ത സൈനിക കമാൻഡ് ഉൾപ്പെടെയുള്ള സുപ്രധാന സംവിധാനങ്ങൾ ഉടൻ നിലവിൽ വരുമെന്നും അധികൃതർ അറിയിച്ചു.