Share this Article
News Malayalam 24x7
ആക്രമണങ്ങള്‍ക്ക് തിരിച്ചടി നല്‍കുമെന്ന് മുന്നറിയിപ്പ് നല്‍കി ഇറാന്‍
Iran Issues Warning of Strong Retaliation Amid Escalating Middle East Tensions

അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി മുന്നറിയിപ്പ് നൽകി. പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഇറാന്റെ കടുത്ത പ്രതികരണം. വിഷയം ചർച്ച ചെയ്യുന്നതിനായി തുർക്കി, പാകിസ്ഥാൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി അബ്ബാസ് അരാഗ്ച്ചി ഫോണിൽ സംസാരിച്ചു.

യു.എസ് നീക്കങ്ങൾക്ക് കൃത്യവും ശക്തവുമായ മറുപടി ഇറാന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. സംഘർഷം കനക്കുന്ന സാഹചര്യത്തിൽ മിഡിൽ ഈസ്റ്റിലെ അമേരിക്കൻ പൗരന്മാർക്കും എംബസികൾക്കും യു.എസ് ഭരണകൂടം ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

അതേസമയം, ഇറാന്റെ കറൻസിയെയും സാമ്പത്തിക വ്യവസ്ഥയെയും താൻ തകർത്തുകൊണ്ടിരിക്കുകയാണെന്നും ഇറാനിൽ പണപ്പെരുപ്പം രൂക്ഷമാണെന്നും അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലിലൂടെയാണ്' ട്രംപ് ഈ അവകാശവാദം ഉന്നയിച്ചത്.

ഇറാനെതിരെയുള്ള സൈനിക അക്രമണങ്ങൾക്കും സാമ്പത്തിക ഉപരോധങ്ങൾക്കുമുള്ള നീക്കങ്ങൾ അമേരിക്കയും ഇസ്രായേലും തുടരുമ്പോൾ, ശക്തമായ പ്രത്യാക്രമണം നടത്തുമെന്ന ഉറച്ച നിലപാടിലാണ് ഇറാൻ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories