Share this Article
News Malayalam 24x7
മോസ്‌കോയിൽ ഇറ്റാലിയന്‍ റസ്‌റ്ററൻ്റിൽ സ്‌ഫോടനം; മൂന്ന് പേര്‍ കൊല്ലപ്പെട്ടു
Moscow Restaurant Blast

റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിലെ ഇറ്റാലിയന്‍ റസ്‌റ്റോറന്റില്‍ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടക വസ്തുവുമായി എത്തിയയാളും സുരക്ഷാ ഉദ്യോഗസ്ഥനും റസ്‌റ്റോറന്റില്‍ എത്തിയയാളുമാണ് കൊല്ലപ്പെട്ടത്. 21 പേര്‍ക്ക് പരിക്കേറ്റു. കുഡ്രിന്‍സ്‌കായ സ്‌ക്വയറിലാണ് സംഭവമുണ്ടായത്. ഒരു സ്ത്രീ റസ്‌റ്റോറന്റിലേക്ക് സ്‌ഫോക വസ്തുക്കളുമായി എത്തുകയായിരുന്നു. സ്ത്രീയെ സുരക്ഷാ ഉദ്യോഗസ്ഥന്‍ തടഞ്ഞതോടെ സ്‌ഫോടന വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. റസ്റ്റോറന്റില്‍ ഒരു സ്വകാര്യ ചടങ്ങ് നടക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ എന്ത് ചടങ്ങാണ് നടക്കുന്നതെന്നോ ചടങ്ങില്‍ പങ്കെടുത്ത ആളുകളുടെ പട്ടകിയോ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories