Share this Article
News Malayalam 24x7
പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്ത നടപടി; ഖേദം പ്രകടിപ്പിച്ച് മെറ്റ
Meta Expresses Regret Over Brief Removal of PM Modi's Video

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്ത നടപടിയില്‍ പാര്‍ലമെന്ററി ഐടി സമതിക്ക് മുന്നില്‍ ഖേദം പ്രകടിപ്പിച്ച് മെറ്റ അധികൃതര്‍. സാങ്കേതിക പിഴവു കൊണ്ടാണ് വീഡിയോ നീക്കം ചെയ്തതെന്ന് മെറ്റ യോഗത്തില്‍ വിശദീകരിച്ചു. ഉദ്യോഗസ്ഥര്‍ മാപ്പ് പറഞ്ഞാല്‍ പ്രശ്‌നം തീരില്ലെന്നും മെറ്റ സ്ഥാപകനായ മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്നെ മാപ്പ് പറയണമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ യോഗത്തിന് ശേഷം ആവശ്യപ്പെട്ടു. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും ബിജെപി അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ മെറ്റയ്ക്ക് നല്‍കുന്ന സേഫ് ഹാര്‍ബര്‍ പരിരക്ഷ പിന്‍വലിക്കുമെന്നും മുന്നറിയിപ്പ് നല്‍കി. അതേസമയം ഇത് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമാണെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടു. പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി യുവാക്കള്‍ക്ക് ഉറപ്പുനല്‍കുന്ന വീഡിയോയാണ് മെറ്റ നീക്കം ചെയ്തത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article