യെമന്‍ തീരത്ത് ചെങ്കടലില്‍ ഇന്ത്യന്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം. മുങ്ങിയ കപ്പിലില്‍ ഉണ്ടായിരുന്ന 13 ഇന്ത്യക്കാര്‍ ഉള്‍പ്പടെ 14 നാവികരെയും യെമന്‍ സേന രക്ഷപ്പെടുത്തി. ഇവരെ മോഖ തുറമുഖത്ത് എത്തിച്ചു . എംഎസ്‌വി ഫൈസ് നൂര്‍ ഒലിയ എന്ന കപ്പലിന് നേരെയാണ് ആക്രമണം. ഹൂതി നിയന്ത്രണത്തിലുള്ള തുറമുഖ നഗരമായ ഹൊദൈദയില്‍ നിന്ന് ഏകേദേശം 13 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തെ ശക്തമായി ഇന്ത്യ അപലപിച്ചു. ആക്രമണം ആശങ്കജനകമാണെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. വാണിജ്യ കപ്പലുകള്‍ നേരെ മേഖലയിലുള്ള ആക്രമണം അവസാനിപ്പിക്കണം. അന്താരാഷ്ട്ര ജലപാതകളിലൂടെ ചരക്ക് കപ്പലുകളുടെ സ്വതന്ത്രവും തടസ്സമില്ലാത്തതുമായ യാത്ര എത്രയും വേഗം പുനസ്ഥാപിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.