Share this Article
News Malayalam 24x7
പറ്റുമെങ്കിൽ കണ്ടുപിടിക്കെടാ; പൊലീസിനെ വെല്ലുവിളിച്ച് അർജുൻ ആയങ്കി
arjun Ayanki Challenges Police

കോതമംഗലം സിഐയെ ഭീഷണിപ്പെടുത്തിയ കേസിൽ പൊലീസിനെ വെല്ലുവിളിച്ച്  ക്രിമിനൽ കേസ് പ്രതി അർജ്ജുൻ ആയങ്കി. പിടിക്കാമെങ്കിൽ പിടിച്ചോളു . ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതിനാൽ കീഴടങ്ങാം എന്ന് കരുതിയതാണ്. എന്നാൽ അനാവശ്യമായി പ്രകോപിപ്പിച്ചുവെന്നും ഇനി കീഴടങ്ങാൻ ഉദ്ദേശിക്കുന്നില്ലെന്നും ഊന്നുകൽ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒക്ക് അയച്ച സന്ദേശത്തിൽ ആയങ്കി പറയുന്നു. കള്ളക്കേസിൽ കുടുക്കിയ കോതമംഗം SHO യ്ക്ക് പണി കൊടുക്കുമെന്നും സന്ദേശത്തിൽ അർജ്ജുൻ ആയങ്കി ഭീഷണിപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു കോതമംഗലം എസ്എച്ചഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിളളത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories