Share this Article
News Malayalam 24x7
ശബരിമലയിലെ പ്രതിസന്ധികള്‍; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കെ. ജയകുമാര്‍
K. Jayakumar

ശബരിമലയിലെ ഓണസദ്യ, അരവണ വിതരണം എന്നിവയുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍  മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാർ. ശബരിമലയിലെ കാര്യങ്ങളിലും ബോർഡിന്റെ പ്രവർത്തനങ്ങളിലും മുഖ്യമന്ത്രിക്ക് ഏതെങ്കിലും തരത്തിലുള്ള വിയോജിപ്പ് ഉള്ളതായി തോന്നിയില്ലെന്ന് കെ ജയകുമാർ പറഞ്ഞു. സർക്കാരും ദേവസ്വം ബോർഡും ഒരേ പോലെ സഹകരിച്ച് ഇത്തവണത്തെ തീർത്ഥാടനം ഭംഗിയാക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചെന്നും ജയകുമാർ വ്യക്തമാക്കി. ശബരിമലയിലെ പ്രവർത്തനങ്ങൾ കൃത്യമായി ഗവൺമെന്റിനെ അറിയിക്കുമെന്നും ഗവണമെൻ്റും ബോർഡും തമ്മിൽ യാതൊരു അവിശ്വാസത്തിൻ്റെയും പ്രശ്നമില്ലെന്നും കെ ജയകുമാർ പറഞ്ഞു.  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories