നടി മഞ്ജുവാര്യര്‍ മാഫിയയുടെ തടവിലാണെന്നും മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ ആരംഭിച്ച നിരാഹാര സമരം അവസാനിപ്പിച്ചു. പൊലീസ് ഇടപെട്ട് സനല്‍കുമാര്‍ ശശിധരനെ ആശുപത്രിയിലേക്ക് മാറ്റിയതോടെ ആണ് നിരാഹാര സമരം അവസാനിപ്പിച്ചത്. അനിശ്ചിത കാല സത്യഗ്രഹം തുടരുമെന്ന് സനല്‍കുമാര്‍ ശശിധരന്‍ ഫേസ്ബുക്ക് വിഡിയോയില്‍ പ്രതികരിച്ചു. ഒന്‍പതാം ദിവസമാണ് നിരാഹാരം അവസാനിപ്പിച്ചത്. ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലാതെ തന്നെ ആശുപത്രിയില്‍ എത്തിച്ച് മരുന്ന്കയറ്റാനുള്ള ശ്രമമാണ് പൊലീസ് നടത്തിയതെന്നും അതുകൊണ്ട് നിരാഹാരം അവസാനിപ്പിക്കുകയാണെന്നും സനല്‍കുമാര്‍ ശശിധരന്‍ പ്രതികരിച്ചു.