Share this Article
News Malayalam 24x7
ഡോ. പി.വി.മോഹനൻ എൻഡോവ്മെൻറ് അവാർഡ് ആമിർ സുഹൈലിന്
വെബ് ടീം
posted on 01-09-2026
1 min read
AAMIR SUHAIL

തിരുവനന്തപുരം : കേരള അക്കാദമി ഓഫ് സയൻസസ് ഏർപ്പെടുത്തിയ ശാസ്ത്രജ്ഞനും ഗവേഷകനുമായ ഡോ പി. വി.മോഹൻ എൻഡോവ്മെൻ്റ് അവാർഡിന് ആമിർ സുഹൈൽ അർഹനായി. തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ മെഡിക്കൽ കോളേജ് പിഎച്ച്ഡി ഗവേഷകനാണ് ആമിർ സുഹൈൽ.

"ബയോമെഡിക്കൽ ,ടോക്സിക്കോളജിക്കൽ ഗവേഷണങ്ങൾക്കായി മനുഷ്യശരീരവുമായി കൂടുതൽ സാമ്യമുള്ള നൂതന മാതൃകകളുടെ വികസനം" എന്ന വിഷയത്തിൽ ഉൾപ്പടെ ശ്രദ്ധേയമായ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. സ്വർണമെഡൽ, സർട്ടിഫിക്കറ്റ്, കാഷ് പ്രൈസ് എന്നിവ അടങ്ങുന്ന അവാർഡ് തിരുവനന്തപുരം സെൻട്രൽ ലബോറട്ടറി ഫോർ ഇൻസ്ട്രുമെൻ്റേഷൻ ആൻഡ് ഫെസിലിറ്റേഷനിൽ  നടക്കുന്ന ദേശീയ സെമിനാറിൽ വച്ച് പുരസ്കാരദാനം നടക്കും. 

ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ പുരസ്കാരദാനവും ഡോ. ബീന പിള്ള എൻഡോവ്മെൻറ് പ്രഭാഷണവും നടത്തും. ശ്രീ ചിത്തിര തിരുനാൾ മെഡിക്കൽ കോളേജ് ബയോമെഡിക്കൽ ടെക്നോളജിക്കൽ വിഭാഗം മേധാവി ഡോ. ഹരികൃഷ്ണൻ വർമ്മ മുഖ്യപ്രഭാഷണം നടത്തും. പുരസ്കാരജേതാവ് സുഹൈൽ ഉൾപ്പെടെയുള്ള ശാസ്ത്രജ്ഞരും ഗവേഷകരും ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories