Share this Article
News Malayalam 24x7
കത്തുന്ന ചിതയിൽ നിന്ന് മൃതദേഹഭാഗമെടുത്ത് തിന്നു, വീഡിയോ വൈറലായി; അഘോരി വനിത അറസ്റ്റിൽ
വെബ് ടീം
2 hours 45 Minutes Ago
1 min read
ujjain

ഉജ്ജയിൻ: കത്തുന്ന ചിതയിൽ നിന്ന് എടുത്ത്  മൃതദേഹഭാഗമായ മനുഷ്യമാംസം ഭക്ഷിച്ച അഘോരി വനിത അറസ്റ്റിലായി. മധ്യപ്രദേശിലെ ഉജ്ജയിനിലാണ് കാളി നന്ദ് ഗിരി എന്ന അഘോരി സന്ന്യാസിനിയെ അറസ്റ്റ് ചെയ്തത്.കയ്യിലുള്ള വാളെടുത്ത് ചിതയില്‍ നിന്നും മനുഷ്യശരീരഭാഗം എടുത്ത ശേഷം ഇവര്‍ കഴിക്കുന്നതിന്‍റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്. ഈ വിഡിയോയും പൊലീസ് തെളിവായി ശേഖരിച്ചു.

കിന്നർ അഖാഡയുടെ ഭാഗമായ വിഷ്ണുനാഥ് മഹാരാജ് എന്നയാളുടെ പരാതിയിലാണ് കാളി നന്ദ് ഗിരിയെ പോലീസ് അറസ്റ്റ് ചെയ്തത്. ശ്മശാനത്തിലേക്ക് അതിക്രമിച്ച് കടന്നതിനും സംസ്‌കാരച്ചടങ്ങുകൾ അലങ്കോലപ്പെടുത്തിയതിനും മൃതദേഹത്തോട് അനാദരവ് കാണിച്ചതിനുമുള്ള ബിഎൻഎസ് വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. ഇവരെ കോടതി 15 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.അല്ലൂരി ശ്രീനിവാസ് എന്ന പേരുള്ള പുരുഷനായിരുന്ന കാളി നന്ദ് ഗിരി പിന്നീട് ട്രാൻസ്‌ജെൻഡറായി മാറുകയായിരുന്നു. ഉജ്ജയിനിലെ ലേഡി അഘോരി എന്നാണ് ഇവർ സോഷ്യൽ മീഡിയയിൽ സ്വയം വിശേഷിപ്പിക്കുന്നത്. ഇവരുടെ സാമ്പത്തിക സ്രോതസ്സിനെ കുറിച്ച് ഉൾപ്പെടെ വിശദമായി അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.

കാളി നന്ദ് ഗിരിയുടെ പ്രവൃത്തിയെ അപലപിച്ച് ജുനാ അഖാഡയുടെ മഹാമണ്ഡലേശ്വർ ശൈലേശാനന്ദ ഗിരി രംഗത്തെത്തി. 

നടുക്കുന്ന വീഡിയോ ഇവിടെ ക്ലിക്ക് ചെയ്തു കാണാം


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories