സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് അയവില്ല. ഇന്നലെ രാത്രിയും വിവിധ മേഖലകളിൽ വൈദ്യുതി നിയന്ത്രണം ശക്തമാക്കി. പ്രതിസന്ധി മറികടക്കാൻ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് അധിക വൈദ്യുതി എത്തിക്കാനുള്ള ശ്രമം കെഎസ്ഇബി തുടരുന്നു. അധിക വൈദ്യുതി ലഭ്യമാക്കുന്നത് സംബന്ധിച്ച് മുംബൈ ന്യൂക്ലിയർ പവർ കോർപ്പറേഷൻ മേധാവിയുമായി കെഎസ്ഇബി ചെയർമാൻ ഇന്ന് ചർച്ച നടത്തും.