ഗുരുഗാമിലെ ഇന്ത്യാസ് ടെക് ഹബ്ബില്‍ നിന്നും അഡിഡാസ് കമ്പനി തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടുന്നു. 350ല്‍ അധികം തൊഴിലാളികളെയാണ് കൂട്ടപ്പിരിച്ചുവിടല്‍ ബാധിച്ചത്. ഇക്കഴിഞ്ഞ 15ന് ടൗണ്‍ഹാളില്‍ അപ്രതീക്ഷിതമായി വിളിച്ചുചേര്‍ത്ത യോഗത്തിലായിരുന്നു പിരിച്ചുവിടല്‍ പ്രഖ്യാപിച്ചത്. ഇന്ത്യയില്‍ നിന്നും ടെക് ടീമിനെ പിന്‍വലിക്കുന്നതിന്റേയും പ്രവര്‍ത്തനം ലഘൂകരിക്കുന്നതിന്റേയും ഭാഗമായാണ് നടപടിയെന്നുമാണ് കമ്പനിയുടെ വിശദീകരണം. സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാര്‍, ഡാറ്റാ സയന്റിസ്റ്റുകള്‍, ഡാറ്റാ എഞ്ചിനീയര്‍മാര്‍ തുടങ്ങി 700ലധികം പേരാണ് ആകെ ജീവനക്കാരായുള്ളത്. തൊഴിലാളികളെ രണ്ട് വിഭാഗങ്ങളായി തിരിച്ചുകൊണ്ടാണ് കൂട്ടപ്പിരിച്ചുവിടല്‍. ഇക്കഴിഞ്ഞ 15 വരെയായിരുന്നു ആദ്യഘട്ട പിരിച്ചുവിടല്‍ പൂര്‍ത്തിയായത്. ബാക്കിയുള്ളവരോട് ഡിസംബര്‍ 15വരെ തുടരാനും കമ്പനി നിര്‍ദേശം നല്‍കിയിട്ടുണ്ട്.